കൊച്ചി: നടന് നിവിന്‍ പോളിക്കും സംവിധായകന് എബ്രിഡ് ഷൈനും എതിരായ വഞ്ചനാക്കേസിലെ തുടര്‍നടപടികള്‍ക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി.
കേസില്‍ ഒത്തുതീര്‍പ്പുശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണു സ്റ്റേ നീട്ടീയത്. നിവിന്‍ പോളി നായകനായ മഹാവീര്യര്‍ ചിത്രത്തിന്റെ സഹനിര്‍മാതാവ് വി.എസ്. ഷംനാസിന്റെ പരാതിയിലാണു വഞ്ചനാക്കേസ് രജിസ്റ്റർ ചെയ്തത്.